വയനാട് വന്യജീവി സങ്കേതം അധിനിവേശ സസ്യങ്ങള്‍ കയ്യടക്കി.

0

സെന്നയും കൊങ്ങിണിയുമടക്കമുള്ള സസ്യങ്ങളാണ് വന്യ ജിവി സങ്കേതത്തില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത്. സോഷ്യല്‍ ഫോറസ്ട്രിയുടെ ഭാഗമായി വനംവകുപ്പ് നട്ടുവളര്‍ത്തിയ ഈ മരത്തെ പിഴുതുകളയാന്‍  കോടികളാണ് ഇപ്പോള്‍ വനം വകുപ്പ് ചിലവഴിക്കുന്നത്.

 സോഷ്യല്‍ ഫോറസ്ട്രിയുടെ ഭാഗമായി വനം വകുപ്പ് വനത്തില്‍ വെച്ചുപിടിപ്പിച്ച സെന്ന അടക്കമുള്ള അധിനിവേശസസ്യങ്ങള്‍ വയനാട് വന്യജീവി സങ്കേതത്തെ കയ്യടക്കി കഴിഞ്ഞു. സെന്ന, കൊങ്ങിണി, കമ്മ്യുണിസ്റ്റ് പച്ച, ഇലപുള്ളി ചെടി തുടങ്ങിയവയാണ്  വനത്തില്‍ പടര്‍ന്നുപിടിക്കുന്നത്. ഇത്തരം സസ്യങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് വന്യജിവികളുടെ സ്വാഭാവിക ഭക്ഷണത്തിനും ഭീഷണി ആയിരിക്കുകയാണ്. അധിനിവേശ സസ്യങ്ങള്‍ക്ക് ചുവട്ടില്‍  വന്യജീവികള്‍ക്ക് ആവശ്യമായ  സസ്യങ്ങള്‍ വളരില്ല. ഇത് എറെ ആശങ്കയാണ് ഉണ്ടാക്കുന്ന്. വന്യജിവി സങ്കേതത്തിന് ഏറ്റവും ഭീക്ഷണിയാവുന്നത് സെന്നയാണ്.ഇത് അതിവേഗമാണ് വനത്തില്‍ പടര്‍ന്ന് പിടിക്കുന്നത്.  ദീര്‍ഘവീക്ഷണമില്ലാതെ നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധവും ശക്തമാണ്. ഇത്തരം സസ്യങ്ങള്‍ വനം കൈയടക്കുന്നത് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നതിനും കാരണമാകുന്നുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!