ബഫര്‍ സോണ്‍വിജ്ഞാപനം പിന്‍വലിക്കണം

0

കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് പുറപ്പെടുവിച്ച പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനം സാധാരണ ജന ജീവിതത്തിനു ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ജന സംരക്ഷണ സമിതിയുടെ പാടിച്ചിറ പ്രാദേശിക സമിതി രൂപീകരിച്ചു. ബഫര്‍ സോണ്‍ വിജ്ഞാപനം പിന്‍വലിച്ചുകൊണ്ട് ജനമനസ്സിലെ ആശങ്കകള്‍ അകറ്റണം എന്നു സമിതി ആവശ്യപ്പെട്ടു.യോഗത്തില്‍ വികാരി ഫാ.ജയിസ് പൂതക്കുഴി അധ്യക്ഷത വഹിച്ചു. ബിനു കൊല്ലംപറമ്പില്‍, ജെന്റി തെറ്റയില്‍, മാത്യു മങ്ങാട്ടുകുന്നേല്‍, മൈക്കിള്‍ മഞ്ഞകുന്നേല്‍, ആന്റോ പള്ളിക്കല്‍, ലിസ്സി കട്ടിക്കാനായില്‍, ചിഞ്ചു പ്ലാക്കിയില്‍, സി. ബെന്‍സി സിഎംസി, എന്നിവര്‍ പ്രസംഗിച്ചു. ഇമെയില്‍ ക്യാംപെയ്നിങ്ങിലൂടെയും കത്തുകള്‍ അയയ്ക്കുന്നതിലൂടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സാധാരണ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനും യോഗം തീരുമാനിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!