ബഫര്‍ സോണ്‍ പ്രഖ്യാപനം  സമരത്തിനൊരുങ്ങി ബത്തേരി ഫെറോന കൗണ്‍സിലും കര്‍ഷക സംഘടനകളും

0

മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപനം. പ്രത്യക്ഷ സമരത്തിനൊരുങ്ങി സുല്‍ത്താന്‍ ബത്തേരി ഫെറോന കൗണ്‍സിലും കര്‍ഷക സംഘടനകളും. ബഫര്‍ സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കരട് രേഖയിലെ ജനദ്രോഹ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

ഇതിന്റെ തുടക്കമെന്ന നിലയില്‍ ഈ മാസം 27ന് വീടുകളിലും സ്ഥാപനങ്ങളിലും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കും. അസംപ്ഷന്‍ ഫൊറോന ദേവാലയത്തിനുമുന്നില്‍ ബത്തേരി രൂപത അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. വിവിധ ഇടവകാ ഭാരവാഹികളുടെ നേതൃത്വത്തില്‍ അതാത് പ്രദേശങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യും. ഇതിനുപുറമെ ഈ- മെയില്‍ ക്യാമ്പയിനും നടത്തും. കഴിഞ്ഞദിവസം ബത്തരിയില്‍ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് സമര പ്രഖ്യാപനം ഉണ്ടായത്. യോഗം ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കരട് രേഖലയിലെ ജനദ്രോഹ തീരുമാനങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ വയനാട് ജില്ല ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രക്ഷോഭം ഉണ്ടാകുമെന്നും വയനാട്ടുകാരുടെ പോരട്ടവീര്യത്തെ അളക്കരുതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഫാ. ജയിംസ് പുത്തന്‍പറമ്പില്‍, പി. എം ജോയി, എന്‍. എം വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!