മത്സൃ മൊത്തവ്യാപാര വിപണനത്തെ കുറിച്ച് പരാതി.

0

മാനന്തവാടിയിലെ മത്സ്യ മാര്‍ക്കറ്റിന് താല്‍ക്കാലിക വിരാമമായെങ്കിലും മത്സൃത്തിന്റെ മൊത്തവ്യാപാര വിപണനത്തെ കുറിച്ച് പരാതി.സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മൊത്തവ്യാപാരം നടക്കുന്നത് അതും ഒരു രൂപ പോലും നഗരസഭയ്ക്ക് വരുമാനം ലഭിക്കാതെ.പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനെന്ന് കോണ്‍ഗ്രസ്സ്.

നിലവില്‍ ഇപ്പോഴത്തെ മത്സ്യ മാര്‍ക്കറ്റിന് സമീപം ബൈപ്പാസ് റോഡില്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാനന്തവാടിയില്‍ മത്സ്യത്തിന്റെ മൊത്ത കച്ചവടം നടക്കുന്നത്. കച്ചവടം നടക്കുന്ന സ്ഥലമാകട്ടെ തികച്ചും വ്യത്തിഹീനമായ അന്തരീക്ഷത്തിലുമാണ്.മഴ പെയ്താല്‍ ചളിക്കുളമാകുന്നതും വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്ന സ്ഥലത്തുമാണ് അതിരാവിലെ മൊത്തവ്യാപാരം നടക്കുന്നത്. മത്സ്യം കൊടുക്കുന്നവരും വാങ്ങുന്നവരും ഇവിടുത്തെ ചെളിയും മണവും അടിച്ചു വേണം വിപണനം നടത്താന്‍. മാനന്തവാടിയിലേയും പരിസര പ്രദേശങ്ങളിലേക്കും സൈക്കിളിലും ഓട്ടോറിക്ഷകളിലും മറ്റും കച്ചവടം നടത്തുന്നവര്‍ അതിരാവിലെ ഈ വൃത്തിഹീനമായ അവസ്ഥയിലാണ് കച്ചവടത്തിനായി മത്സ്യം ശേഖരിക്കുന്നത്.അതിലുപരി ഈ കച്ചവടത്തില്‍ ഒരു രൂപ പോലും നഗരസഭയ്ക്ക് വരുമാനവുമില്ല. അതു കൊണ്ട് തന്നെ മൊത്തവ്യാപാരത്തിന് അധുനിക സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമരം നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.(ആ്യലേ) അതെ സമയം ആധുനികമാര്‍ക്കറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതു വരെ നിലവില്‍ കച്ചവടം നടത്തി വരുന്ന സ്വകാര്യ വ്യക്തിയുമായി സംസാരിച്ചതായും നലനിലയില്‍ മൊത്തവ്യാപാരം നടത്തുന്നതിനുള്ള സൗകര്യം ഉടന്‍ തന്നെ ഒരുക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!