പതിവ് തെറ്റിയ മഴ പാടശേഖരങ്ങള്‍ വെള്ളത്തില്‍ മുങ്ങി 

0

പതിവ് തെറ്റിയ ശക്തമായ മഴയില്‍ പടിഞ്ഞാറത്തറ കുമളി പാടശേഖരത്തില്‍ ഹെക്ടര്‍ കണക്കിന് നെല്‍കൃഷി വെള്ളം കയറി. കൃഷിയിടത്തില്‍ വെള്ളം കയറിയതോടെ കര്‍ഷകര്‍ ആശങ്കയില്‍.കുപ്പാടിത്തറ, കുറുമണി,ചെമ്പകച്ചാല്‍, കൊച്ചുകുളം എന്നീ പാടശേഖരങ്ങളില്‍പ്പെട്ട 100 ഏക്കറോളം  നെല്‍പാടത്താണ് വെള്ളം കയറിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ മഴയില്‍ കമ്പനിയിലേക്കുള്ള നീരൊഴുക്ക്  ക്രമാതീതമായി വര്‍ധിച്ചതോടെയാണ് തോടുകളിലൂടെയും ചെറുപുഴകളിലൂടെയും പാടശഖരത്തിലേക്ക് വെള്ളം കയറിയത.് മുന്‍വര്‍ഷങ്ങളില്‍ ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഈ വര്‍ഷം വൈകിയാണ് കൃഷി ഇറക്കിയത്. പതിവ് തെറ്റി സെപ്തംബറിലെത്തിയ  മഴയാണ് കര്‍ഷകര്‍ക്ക് ഭീഷണിയായിരിക്കുന്നത.് പുതിയ ഇനം വിത്തുകള്‍  ഉപയോഗിക്കുന്നതിനാല്‍ കുറഞ്ഞ ദിവസം കൃഷിയിടത്തില്‍ വെള്ളം കെട്ടിനിന്നാല്‍ ഞാറി ചീഞ്ഞ് കൃഷി നശിക്കാന്‍ ഇടയാകും. ബാണാസുര ഡാമിന്റെ ഷട്ടര്‍ തുറക്കുന്ന വെള്ളം കൂടി എത്തുമ്പോള്‍ കൃഷി പൂര്‍ണമായും നശിച്ചു പോകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. പ്രദേശത്തെ 240 ഓളം കര്‍ഷകരുടെതാണ് വെള്ളം കയറിയ നെല്‍വയലുകള്‍

Leave A Reply

Your email address will not be published.

error: Content is protected !!