കൊവിഡ് സാഹചര്യ അവലോകനം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

0

രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യാൻ ഈ ആഴ്ച പ്രധാനമന്ത്രി മുഖ്യ മന്ത്രിമാരുടെ യോഗം വിളിക്കും. അടുത്ത ഘട്ട സാമ്പത്തിക പാക്കേജ് സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിൽ യോഗത്തിന് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്. പ്രതീക്ഷിച്ചതി നെക്കാൾ വലിയ തോതിലേക്ക് കൊവിഡ് ബാധിതരുടെ എണ്ണം കടക്കുകയാണ്.

രോഗബാധിതരാകുന്നവരിൽ നിരവധി പേർക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ തുടർന്നും നേരിടേണ്ടി വരുന്നു. ഇതിനൊപ്പം അടുത്ത ഘട്ട അൺലോക്ക് ഘട്ടത്തെ ക്കുറിച്ചുള്ള തീരുമാനങ്ങളും യോഗത്തിൽ ചർച്ചയാകും.

Leave A Reply

Your email address will not be published.

error: Content is protected !!