പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് കെ.പി.എസ്.ടി.എ

0

കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായ് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് കെ.പി.എസ്.ടി.എ. മാനന്തവാടി ഉപജില്ലാ കമ്മിറ്റി.കണിയാരം സെന്റ് ജോസഫ്‌സ് ടി.ടി.ഐ.യില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കെ.പി.സി.സി സെക്രട്ടറി അഡ്വ: എന്‍.കെ.വര്‍ഗ്ഗീസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജോസ് മാത്യു അദ്ധ്യക്ഷനായിരുന്നു.കെ.ജി.ജോണ്‍സണ്‍, കെ.ജി.ബിജു, ടി.ടി.ഐ.പ്രിന്‍സിപ്പാള്‍ ഷെമിലി ഫിലിപ്പ്, പി.ടി.എ.പ്രസിഡന്റ് സൈമണ്‍ കുടക്കച്ചിറ, അബ്രഹാം കെ മാത്യു, പ്രദീപന്‍ മാസ്റ്റര്‍, ജോസ് പള്ളത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.സി.സി.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ: എന്‍.കെ.വര്‍ഗ്ഗീസിന് കെ.പി.എസ്.ടി.എ യുടെ ഉപഹാരം സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.ജോണ്‍സണ്‍ നല്‍കുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!