എസ്‌റ്റേറ്റ് മാനേജ്‌മെന്റ് നാട്ടുകാരുടെ സഞ്ചാരം മുട്ടിച്ചു.

0

പതിറ്റാണ്ടുകളായി ഗോത്രവര്‍ഗ്ഗ കുടുംബങ്ങളടക്കം നൂറുകണക്കിന് ആളുകള്‍ ഉപയോഗിച്ചിരുന്ന കുന്താണി മഞ്ഞാടി വലിയ റോഡ് തൊവരിമല എസ്റ്റേറ്റ് മാനേജ്‌മെന്റ് അടച്ചതായി പരാതി.മഞ്ഞാടിയിലെ  ഗോത്രവര്‍ഗ്ഗ കുടുംബങ്ങളുടെ ഏക ആശ്രയമായ കുന്താണി മഞ്ഞാടി വലിയ റോഡാണ് കഴിഞ്ഞദിവസം തൊവരിമല മലയാളം പ്ലാന്റേഷന്റെ നേതൃത്വത്തില്‍ കരിങ്കല്ലുകളിട്ടും വേലികെട്ടിയും അടച്ചത്.

മഞ്ഞാടിയിലെ നാല്പതോളം ഗോത്രവര്‍ഗ കുടുംബങ്ങളും  ജനറല്‍ വിഭാഗത്തില്‍ പെടുന്ന ആളുകളും  പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതല്‍ ഈ റോഡാണ് ഉപയോഗിച്ചുവന്നിരുന്നത്  . വാഹനങ്ങള്‍ ഓടി  റോഡിന് രണ്ട് വശങ്ങളിലും  ചാല് രൂപപ്പെട്ടപ്പോള്‍ ചാലില്‍ നാട്ടുകാര്‍ മണ്ണ് ഇട്ടതിന്റെ പേരിലാണ്്  തൊവരിമല എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ റോഡ് പൂര്‍ണമായും അടച്ചു കെട്ടിയത്. പ്രദേശത്തുകാര്‍ക്ക്  ആശുപത്രിയിലോ പുറംലോകത്തേക്കോ എത്താനുള്ള ഏക മാര്‍ഗ്ഗമാണ്  ഈറോഡ്. റോഡിലെ ചാലുകള്‍ മണ്ണിട്ടു ഉയര്‍ത്തിയതിനെതിരെ വാര്‍ഡ് മെമ്പര്‍ക്കും പ്രദേശത്തെ ആളുകള്‍ക്കെതിരെയും എസ്റ്റേറ്റ് മാനേജ്‌മെന്റ്  അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമ്പലവയല്‍ പോലീസിനെ കൂട്ടുപിടിച്ചാണ് തോവരിമല എസ്റ്റേറ്റ് മാനേജ്‌മെന്റ് ജനങ്ങളെ ഉപദ്രവിക്കുന്നതെന്നു വാര്‍ഡ് മെമ്പര്‍ എം എം ജോര്‍ജ് പറഞ്ഞു.എന്നാല്‍ പ്രദേശത്തെ പിന്നാക്ക ജനവിഭാഗങ്ങളെ എന്നും അവഗണിച്ചുകൊണ്ടാണ് എസ്റ്റേറ്റ് മാനേജ്‌മെന്റ് പോകുനതെന്ന്പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇവര്‍ക്ക് സഞ്ചരിക്കാനുള്ള ഏക മാര്‍ഗ്ഗമായ റോഡ് എത്രയും വേഗം തുറന്നു കൊടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൊവരിമല  എസ്റ്റേറ്റ് മാനേജ്‌മെന്റ് പറയുന്നത് ആരുടെയും നടവഴി മാനേജ്‌മെന്റ് തടസ്സപ്പെടുത്തിയിട്ടിലെന്നും. പകരം രാത്രിയുടെ മറവില്‍ ചിലര്‍ തേയില ചെടികളും കുരുമുളകും കാറ്റാടിയുമടക്കം വെട്ടി മാറ്റിയെ തിനെതിരെയാണ്  പരാതി നല്‍കിയിരിക്കുന്നതെന്നുമാണ്  മാനേജ്‌മെന്റ പറയുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!