ഹര്‍ത്താല്‍ പിന്‍വലിച്ചു

0

അടഞ്ഞുകിടന്നിരുന്ന സുല്‍ത്താന്‍ ബത്തേരി ടൗണിനെ മൈക്രോകണ്ടെന്‍യ്മെന്റ് സോണായി ജില്ലാഭരണകൂടം പ്രഖ്യാപിച്ചതോടെ നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പിന്‍വലിച്ചു. യെസ് ഭാരത്, ബാംബു മെസ്സ് എന്നീ സ്ഥാപനങ്ങള്‍ക്കുചുറ്റുമാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരാഴ്ചയായി കണ്ടെയ്മെന്റ് സോണിലായിരുന്ന സുല്‍ത്താന്‍ ബത്തേരി ടൗണാണ് ജില്ലാ ഭരണകൂടം ഇടപെട്ട് നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചിരിക്കുന്ന്. ഇതിന്റെ ഭാഗമായി കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ ജോലി ചെയ്തിരുന്ന യെസ് ഭാരത്, ബാംബു മെസ് എന്നിവയുടെ നൂറുമീറ്റര്‍ ചുറ്റളവില്‍ മൈക്രോ കണ്ടെയ്മെന്റ് സോണാക്കി ഉത്തരവായി. ഇതോടെ ടൗണിലെ മറ്റ് ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. കണ്ടെയ്മെന്റ് സോണില്‍ നിന്നും ടൗണിനെ മാറ്റിയതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച നാളത്തെ ഹര്‍ത്താല്‍ പിന്‍വലിക്കുകയും ചെയ്തു. അശാസ്ത്രീയമായി സുല്‍്ത്താന്‍ ബത്തേരി ടൗണിനെ കണ്ടെയ്മെന്റ് സോണാക്കിയെന്നാരോപിച്ചായിരുന്നു നാളെ ഹാര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ചെതലയം എഫ് എച്ച് സിക്ക് കീഴില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞതോടെയാണ് ടൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!