പ്രളയദുരിതാശ്വാസത്തിന് ക്യാമ്പുകളില്‍ നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച സാധന സാമഗ്രികള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ച മാനന്തവാടി പഞ്ചാരക്കൊല്ലി ഡിവിഷന്‍ കൗണ്‍സിലര്‍ ജുബൈര്‍ രാജി വെക്കണമെന്ന് ബി.ജെ.പി.
കൗണ്‍സിലര്‍ രാജിവെച്ച് പ്രദേശവാസികളോട് മാപ്പ് പറയണമെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബി.ജെ.പി. പ്രതിഷേധ സൂചകമായി പഞ്ചാരക്കൊല്ലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.മുനിസിപ്പാലിറ്റി പ്രസിഡണ്ട് ഷിംജിത്ത് കണിയാരം ഉദ്ഘാടനം ചെയ്തു. രൂപേഷ് പഞ്ചാരക്കൊല്ലി അധ്യക്ഷത വഹിച്ചു. ശാലു ,രാജേഷ്,അജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.