വിശ്രമ മന്ദിരത്തിന്റെ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചു.

0

സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍മ്മാണം ആരംഭിച്ച വിശ്രമ മന്ദിരത്തിന്റെ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചു. ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് നിര്‍മ്മാണം നിര്‍ത്തിയത്. പാട്ടഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പ്രവര്‍ത്തികള്‍ നിര്‍ത്തിയത്.

കെഎസ് ആര്‍ടിസി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയ്ക്ക് സമീപം ജീവനക്കാര്‍ക്ക് വിശ്രമിക്കാനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം പ്രവര്‍ത്തികളാണ് നിര്‍ത്തിയത്. കെഎസ്ആര്‍ടിസിയുടെ അധീനതയിലുള്ള പാട്ടഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കരാറുകാരന് കത്തുനല്‍കിയത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. നിലവില്‍ തറനിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്.പാട്ടഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണമെന്നുണ്ട്. ഇത് വാങ്ങിയാല്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമ മന്ദിരം പണിയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!