പികെ ജയലക്ഷ്മി കെപിസിസി  ജനറല്‍ സെക്രട്ടറി 

0

കെപിസിസി പുന:സംഘടനയില്‍ 10 ജനറല്‍സെക്രട്ടറിമാരില്‍  ഒരാള്‍ വയനാട്ടില്‍ നിന്ന് . മുന്‍ മന്ത്രിയും എഐസിസി അംഗവുമായ പികെ ജയലക്ഷ്മിക്കാണ് സ്ഥാന ലബ്ധി. പുതിയ 3 വനിതാജനറല്‍ സെക്രട്ടറിമാരില്‍ ഒരാളും ജയലക്ഷ്മി. പുന:സംഘടനയില്‍ വയനാടിന്  പുതിയ 3 സെക്രട്ടറിമാര്‍.അഡ്വ.ടി ജെ ഐസക്ക്, കെ കെ അബ്രഹാം, അഡ്വ: എന്‍ .കെ വര്‍ഗ്ഗീസ്, എം.എസ്. വിശ്വനാഥന്‍, എന്നിവരാണ്  സെക്രട്ടറിമാര്‍.

പി.പി. ആലി, പി.ചന്ദ്രന്‍ എന്നിവര്‍  കെ.പി.സി.സി. നിര്‍വാഹക സമിതി അംഗങ്ങളായി  തിരെഞ്ഞെടുക്കപെട്ടു.തവിഞ്ഞാല്‍ പഞ്ചായത്തിലെ പ്രശസ്തമായ പാലോട്ട് കുറിച്യ തറവാട്ടിലെ അംഗമാണ് പി. കെ .ജയലക്ഷ്മി.മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ ബി. എ .കോഴ്‌സിന്  പഠിക്കുമ്പോള്‍ കെ എസ് യു വിലൂടെയാണ്  പി. കെ ജയലക്ഷ്മി  രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2005 – ല്‍   തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2010. ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വീണ്ടും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുനസംഘടിപ്പിച്ചപ്പോള്‍ വയനാട് പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡണ്ടായി തിരഞ്ഞടുക്കപ്പെട്ടു.. 2011-ലെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ നോമിനിയായി പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലമായ മാനന്തവാടിയില്‍ മത്സരിച്ച് 12793 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച നിയമസഭാംഗമായി.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രിയായി.തെക്കേ ഇന്ത്യയില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള ആദ്യ മന്ത്രിയായിരുന്നു ജയലക്ഷ്മി
2018- ല്‍ എ ഐ സി സി പുന:സംഘടപ്പിച്ചപ്പോള്‍ എ.ഐ.സി.സി അംഗം ആയി . 2015 മെയ് പത്തിനായിരുന്നു വിവാഹം.കമ്പളക്കാട് ചെറുവടി തറവാട്ടിലെ സി അനില്‍കുമാറാണ് ഭര്‍ത്താവ്.ഒരു മകളുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!