സേവാ സപ്താഹത്തിന് തുടക്കമായി

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിക്കുന്ന സേവാ സപ്താഹം പരിപാടിക്ക് തുടക്കമായി. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കല്‍, ശുചീകരണം, വൃക്ഷതൈ നടീല്‍, പ്ലാസ്റ്റിക് നിര്‍മാര്‍ജനം തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ.സക്കീര്‍ , ജീവനക്കാരായ സി.കെ മനോജ്, ജോസ് തുടങ്ങിയവരെ ആദരിച്ചു.

പരിപാടി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കണ്ണന്‍ കണിയാരം അധ്യക്ഷത വഹിച്ചു. അഖില്‍ പ്രേം ,വില്‍ഫ്രഡ് ജോസ്, ഷിംജിത്ത് കണിയാരം തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!