പ്രൈവറ്റ് രജിസ്‌ട്രേഷനും  വിദൂരവിദ്യാഭ്യാസവും നിലനിര്‍ത്തണം 

0

കേരളത്തില്‍ ഓപ്പണ്‍ സര്‍വ്വകലാശാല ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സമാന്തര വിദ്യാഭ്യാസ സ്ഥാപന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തം. ഓപ്പണ്‍ സര്‍വ്വകലാശാല പ്രാവര്‍ത്തികമായാലും  പ്രൈവറ്റ് രജിസ്‌ട്രേഷനും, വിദൂര വിദ്യാഭ്യാസവും അതത് യൂണിവേഴ്‌സിറ്റികളില്‍ നിലനിര്‍ത്തി നിലവിലെ സാഹചര്യം തുടരണമെന്ന ആവശ്യമാണ് ഉയരുന്നത്. നിലവില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ ധര്‍ണ്ണ  പ്രിന്‍സിപ്പള്‍ കെ.പി റോയ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കുന്ന സാഹചര്യത്തില്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപന അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും  നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കാന്‍ ഗവണ്‍മെന്റ് ശക്തമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. ഈ ആവശ്യമുന്നയിച്ച്  അദ്ധ്യാപകര്‍ ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തി. ഓപ്പണ്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവേചനമുണ്ടാകാം. മറ്റ് യൂണിവേഴ്‌സിറ്റികളും, പി എസ് സി യും ഈ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുമോ തുടങ്ങി നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നതായാണ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഒരു പോലെ ആരോപിക്കുന്നത്.  കെ.പി ശശി അദ്ധ്യക്ഷനായിരുന്നു. വിനയകുമാര്‍ അഴിപ്പുറത്ത്, സിജ സുരേന്ദ്രന്‍, കെ.ടി പവീന്ദ്രന്‍, ദിവ്യമോള്‍, സില്‍വി ജോസഫ്,ഷീബ മാത്യു, രാമകൃഷ്ണന്‍, മാണിക്കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!