കുത്തഴിഞ്ഞ ട്രാഫിക് പരിഷ്‌ക്കരണം. പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് ലീഗ് 

0

പനമരം പഞ്ചായത്തിലെ ഒരിക്കലും നടപ്പില്‍ വരുത്താന്‍ കഴിയാത്ത ട്രാഫിക് പരിഷ്‌കരണം ടൗണിനെ ഏറെ പ്രയാസത്തിലാക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ പെര്‍മിറ്റ് കൊടുക്കുന്ന ഓട്ടോറിക്ഷകള്‍ ടൗണിലെ ഒട്ടുമിക്ക സ്ഥലങ്ങളും സ്റ്റാന്റായി ഉപയോഗപ്പെടുത്തുന്നു. സ്വകാര്യ വാഹനങ്ങളുടെ അനിയന്ത്രിമായ പാര്‍ക്കിംഗ് ദിനേന 100 കണക്കിന് രോഗികളും സ്‌കൂള്‍ വിദ്യാര്‍ഥികളും നടന്നു പോകുന്ന ഹോസ്പിറ്റല്‍ റോഡിനെ വീര്‍പ്പുമുട്ടിക്കുകയാണ്.

സ്യകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരു സ്ഥലവും പഞ്ചായത്തിന്റെ ആസ്ഥാന അങ്ങാടിയിലില്ല. പഞ്ചായത്ത് തന്നെ വര്‍ഷംതോറും ലേലം ചെയ്ത് കൊടുക്കുന്ന മൂന്ന് നിലകളുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലെ കടയില്‍ സാധനം വാങ്ങാനെത്തുന്ന ചെറിയ വാഹനങ്ങള്‍ക്ക് പോലും പാര്‍ക്കിംഗ് അനുവദിക്കാതെ പോലീസ് കേസ് ചാര്‍ജ് ചെയ്യുകയാണ്
കുത്തഴിഞ്ഞ ട്രാഫിക് സംവിധാനത്തിന് അടിയന്തിരമായപരിഹാരം ഉണ്ടായില്ലെങ്കില്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ശക്തമായ ജനകീയ പ്രക്ഷേഭത്തിന് നേത്രത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
യോഗത്തില്‍ പഞ്ചായത്ത് യൂത്ത് ലിഗ് പ്രസിഡന്റ് ജാബിര്‍ വരിയില്‍. സെക്രട്ടറി സി.പി ലത്തീഫ് ,അഷ്‌ക്കര്‍ എം.കെ, അബ്ദുല്‍ റഹ്മാന്‍ വാടോച്ചാല്‍, മുജീബ് പി.എം, ഷബ്‌നാസ് കെ.കെ ,ഷംനാജ് എം, ദാവൂദ് എം കെ, നൗഫല്‍ വടകര, സാജിര്‍ കെ.കെ, ജാഫര്‍ കുണ്ടാല, സലാം എടപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!