ഫാമിലി ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതില്‍ ആശങ്ക

0

കൊവിഡ് 19 രോഗവ്യാപനത്തോടൊപ്പം ഫാമിലി ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞദിവസം ബത്തേരിയിലും ചീരാലിലുമായി രണ്ട് കുടുംബങ്ങളിലാണ് രോഗ ബാധയുണ്ടായത്. ഇരുകുടുംബങ്ങളിലുമായി 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ബത്തേരിയിലും ചീരാലിലുമായി നടത്തിയ കൊവിഡ് 19 പരിശോധനയിലാണ് ഫാമിലി ക്ലസ്റ്ററുകള്‍ രൂപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ചീരാലിലെ ഒരുകുടുംബത്തിലെ നാല് പേര്‍ക്കും, ബത്തേരി കല്ലുവയലില്‍ ഒരു കുടംബത്തിലെ 9 പേര്‍ക്കുമാണ് രോഗം സ്ഥിരീകരി്ച്ചത്. ഈ കുടുംബങ്ങളിലെ അംഗത്തിന് രോഗ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന്് മറ്റ് കുടുംബാംഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥരികരിച്ചത്. ഇത്തരത്തില്‍ നിരവധി കുടുംബങ്ങളില്‍ രോഗ ബാധഉണ്ടാകാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. പ്രത്യേകിച്ച് രോഗ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലന്നതും രോഗം കണ്ടെത്തുന്നതിന് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!