സഹോദരങ്ങളുടെ കലാവിരുതില്‍  കോമ്പി ഹൗസ്

0

സഹോദരങ്ങളുടെ കലാവിരുതില്‍ ധന്യമായി എടവക പാണ്ടിക്കടവിലെ കോമ്പി ഹൗസ്. അക്രലിക്ക്, ഓയില്‍ പെയിന്റുകൊണ്ടുള്ള ഷാബിറയുടെയും ഷബ്‌നയുടെയും ചിത്ര പണികള്‍ അത്രയ്ക്കും മനോഹരങ്ങളാണ് .ചിത്രങ്ങള്‍ക്ക് നിരവധി ഓര്‍ഡറുകള്‍ ലഭിക്കുന്നത് ഇരുവരുടെയും സന്തോഷവും ഇരട്ടിയാക്കുന്നു.

ബിടെക്ക് ബിരുദധാരികളായ ഷാബിറയും സഹോദരി ഷബ്‌നയും വരക്കുന്നത് പ്രകൃതി ഭംഗിനിറഞ്ഞ ചിത്രങ്ങളാണ്. Land scape, seascapa, Watterfalls, Sanset, Sunrise, abstract, തുടങ്ങി കാഴ്ചക്കാര്‍ക്ക് കണ്ണിനിമ്പമേകുന്ന നിരവധി ചിത്രങ്ങളുണ്ട്. ചിത്രം വരയ്ക്ക് പ്രചോദനമായത് പരേതനായ ഇവരുടെ വല്ല്യുപ്പ മുര്‍ഖന്‍ മുഹമദാണ്.അദേഹത്തെ കൂടാതെ ഇരുവരുടെയും ഭര്‍ത്താക്കന്‍മാരുടെയും പിന്തുണ കൂടിയായപ്പോള്‍ ചിത്രം വര ഒരു കലയായിതന്നെ കൊണ്ടുപോകാനാണ് ഇരുവരുടെയും തീരുമാനം .
ഷാബിറയുടെ ഏഴ് വയസുള്ള മകള്‍ അയിഷ സെഹ്‌റയും ചിത്രം വര തുടങ്ങിക്കഴിഞ്ഞു. അങ്ങനെ എടവക പാണ്ടിക്കടവിലെ കോമ്പിഭവനം ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ആവശ്യത്തിന് ഓര്‍ഡര്‍ കൂടി ലഭിക്കുന്നത് സഹോദരങ്ങളുടെ ചിത്രപണികള്‍ക്ക് വേഗതയും കൂട്ടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!