അജയ് പനമരം കഥ ,തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ച പാലന്റെ ശീലക്കുട
സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.ചലച്ചിത്ര സംവിധായിക ലീല സന്തോഷ് അവരുടെ ഫേസ്ബുക് പേജിലൂടെയാണ് ട്രൈലര്‍ റിലീസ് ചെയ്തത്.ഈ നൂറ്റാണ്ടിലും ആദിവാസി ജീവിതം ചൂഷണത്തിന്റെ കഥ പറയേണ്ടി വരുന്നു എന്നുള്ള കാര്യം യാഥാര്‍ഥ്യമാണന്ന് സംവിധായകന്‍ അജയ് പനമരം പറഞ്ഞു.
നായകനായ അപ്പൂപ്പന്‍ പേരമകള്‍ക്ക് മഴ നനയാതെ സ്‌കൂളില്‍ പോകാന്‍ ഒരു പുള്ളികുട വാങ്ങി. അതു മറ്റൊരാള്‍ തന്റേതെന്ന് സ്ഥാപിച്ചെടുക്കുന്ന ചൂഷണം. കാലങ്ങളായി അനുഭവിക്കുന്നതും, തുടരുന്നതുമായ പലവിധ ചൂഷണങ്ങള്‍ ഒരു കുടയിലൂടെ സംവിധായകന്‍ വരച്ചു കാട്ടാന്‍ ശ്രമിക്കുന്നു. ലൈറ്റ് ഹൗസ് മീഡിയയാണ് നിര്‍മ്മാണം.
സഹ നിര്‍മാണം രാമന്‍ എള്ളുമന്ദവും, ക്യാമറ ചെയ്തത് ജോണ്‍ ജെസ്ലിനും, എഡിറ്റര്‍ രാഹുല്‍ ബെന്നിയും
ചീഫ് അസ്സോസിയേറ്റ് റോബിന്‍ വര്‍ഗീസും മ്യൂസിക് ഷനൂജുമാണ് ചെയ്തത്. പിആര്‍ഒ നന്ദു കൃഷ്ണ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. ഗദ്ദിക കലാകാരനായിരുന്ന പരേതനായ പികെ. കരിയന്‍, അശ്വതി ,സബിത മേപ്പാടി ,അജിത്കുമാര്‍ ,സുകുമാരന്‍ ,ബ്രൈറ്റ് എന്നിവരായിരുന്നു അഭിനേതാക്കള്‍. റിലീസിന് മുന്നേ പാലന്റെ ശീലക്കുട
സിനിമ ഇന്റര്‍നാഷണല്‍ ചലചിത്രത്സവങ്ങളിലേക്ക് എന്‍ട്രി അയച്ചു കഴിഞ്ഞു .