കാട്ടിക്കുളം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക്

0

കാട്ടിക്കുളം ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ മുന്നേറ്റം നടത്തുന്നു. ഹയര്‍സെക്കണ്ടറി വിഭാഗത്തിന് മാത്രമായി രണ്ട് കോടി രൂപ ചിലവഴിച്ച് ആധുനിക രീതിയിലുള്ള കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ വലിയ മുന്നേറ്റം നടത്തുന്നു. ഹയര്‍സെക്കണ്ടറി വിഭാഗത്തിന് മാത്രമായി രണ്ട് കോടി രൂപ ചിലവഴിച്ച് ആധുനിക രീതിയിലുള്ള എല്ലാ സൗകര്യത്തോടും കൂടിയുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. പ്രവൃത്തി ഈ മാസം പൂര്‍ത്തിയാകും. ഇത് കൂടാതെ കിഫ്ബി ധനസഹായത്താല്‍ 3 കോടി രൂപ ചിലവഴിച്ച് ഉള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും അടുത്ത ആഴ്ച തന്നെ തുടക്കമാവും. കൈറ്റ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 3 കോടി 64 ലക്ഷം രൂപയാണ് വേണ്ടി വരുന്നത്. 3 കോടി രൂപ കിഫ്ബി അനുവദിക്കുകയും ബാക്കി ആവശ്യമായി വന്ന 64 ലക്ഷം രൂപ ഒ.ആര്‍ .കേളു . എം എല്‍ എ യുടെ 2018 19 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളിന് ആവശ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലം സ്വന്തമായി വാങ്ങാനും ഈ സ്‌കൂളിന് സാധിച്ചു.ആകെ 1735 വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കുന്നത്. ഇതില്‍ 365 വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മാത്രമുണ്ട്. ഏറ്റവും കൂടുതല്‍ പട്ടിക വര്‍ഗക്കാരുള്ള വയനാട് ജില്ലയിലെ ഒരു പഞ്ചായത്തായ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഈ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ മുന്നേറ്റം ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമാവും. മാനന്തവാടി എം എല്‍ എ ഒ ആര്‍. കേളു പഠിച്ച വിദ്യാലയം കൂടിയായ കാട്ടിക്കുളം ഗവ.. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ‘ കൈവരിക്കുന്ന നേട്ടങ്ങളുടെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും

Leave A Reply

Your email address will not be published.

error: Content is protected !!