വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു

0

വാകേരി മാരമല കാട്ടുനായ്ക്ക കോളനിയിലെ വിപിന്‍ (21)നാണ് പരുക്കേറ്റത്. കഴുത്തിനും, മുതുകിനും പരുക്കേറ്റ വിപിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ പാമ്പ്രവനാതിര്‍ത്തിയോട് ചേര്‍ന്നുള്ള തോട്ടില്‍ കുളിക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിന്റെ  സഹോദരി ഭര്‍ത്താവ് മഹേന്ദ്രനും ഇവരുടെ ഭാര്യമാരും ഒപ്പമുണ്ടായിരുന്നു.

വനാതിര്‍ത്തിയിലെ കൊല്ലിയോട് ചേര്‍ന്ന സ്ഥലത്ത് വെച്ച് കടുവ ചാടിവീഴുകയും വിപിനെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന മഹേന്ദ്രന്‍ പറയുന്നത്. ഇത് കണ്ട് ബഹളംവെച്ചപ്പോള്‍ കടുവ വനത്തിലേക്ക് ഓടിമറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉടനെ വിപിനെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!