ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം

0

 നിസാരമായ പ്രശ്നങ്ങളാല്‍ ജീവിതം അവസ്ാനിപ്പിക്കുന്നവര്‍ നിരവധിയാണ് ഇന്ന് സമൂഹത്തില്‍. ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കാന്‍ തോന്നുന്നവരെ ഒറ്റയ്ക്കല്ല എന്ന തോന്നലുണര്‍ത്തി കരുത്തോടെ വഴിനടത്താനുള്ള ഒരുക്കുകയാണുവേണ്ടത് എന്ന സന്ദേശമാണ് ഇത്തവണ ലോകാരോഗ്യ സംഘടന ഈ ദിനത്തില്‍ മുന്നോട്ട് വെക്കുന്നത്.

പ്രതിസന്ധികളിലൂടെയാണ് മനുഷ്യസമൂഹം കടന്നുപോകുന്നത്. എല്ലാവിഭാഗം ജനങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയാണ് കോവിഡ് 19 എന്ന മഹാമാരി കടന്നുപോയികൊണ്ടിരിക്കുന്നതും. ഇതിനുപുറമെ മറ്റ് നിരവധി ജീവിത പ്രതിസന്ധികളും. ഇതെങ്ങനെ മറികടക്കാം എന്നറിയാതെയും മറ്റ് പ്രശ്നങ്ങളും കാരണവും ഒരുനിമിഷ്ത്തെ തെറ്റായ ചിന്തകാരണം ജീവിതം പകുതിയില്‍വെച്ച് അവസാനിപ്പിക്കുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ നിസാര പ്രശ്നങ്ങള്‍ കാരണം മൂന്നുവര്‍ഷം കൊണ്ട് ജില്ലയില്‍ മാത്രം ജീവിതം അവസാനിപ്പിച്ചത് 720 പേരാണ്. ഇതില്‍ കൗമാരക്കാരായ കുട്ടികള്‍ വരെ ഉള്‍പ്പെടും. 2018ല്‍ 244പേരും 2019ല്‍ 277 പേരും ജീവിതം സ്വയം  അവസാനിപ്പിച്ചപ്പോള്‍ 2020ല്‍ ആഗസ്ത് 31 വരെ ആത്മഹത്യ ചെയ്തവരുടെ എണ്ണം 199 ആണ്. ആത്മഹത്യ പ്രവണത കാണുന്നവരില്‍ ഒരാളുടെ ജീവന്റെ വില എത്രത്തോളം ഉണ്ടന്ന് മനസ്സിലാക്കി കൊടുക്കുകയും അയാള്‍ക്കുമാത്രമല്ല മറ്റുള്ളവര്‍ക്കും ആ വ്യക്തി എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്താല്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് ആരോഗ്യമേഖലയിലെ കൗണ്‍സിലര്‍മാര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!