ആരാധന സ്വാതന്ത്ര്യ സംരക്ഷണത്തിനായി യാക്കോബായ സഭയുടെ ഉപവാസ സമരം

0

മാനന്തവാടി ഇടവക ജനത്തിന്റെ അവകാശങ്ങളും ആരാധന സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഉപവാസ സമരം തുടങ്ങി.

മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ഉപവാസ സമരത്തിന്റെ ഭദ്രാസന തല ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായിഅതിരംപുഴയില്‍ നിര്‍വഹിച്ചു. വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍അധ്യക്ഷത വഹിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.എം. ഷിനോജ്,ഐസക് കുറുങ്ങാട്ടില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. ഷില്‍സന്‍ മത്തോക്കില്‍,കെ.വി. കുര്യാക്കോസ്, എം.വി. വര്‍ഗീസ്, കെ.കെ. റെജി, ഫാ. ജോര്‍ജ്‌നെടുംന്തള്ളില്‍, ഫാ. എല്‍ദൊ കൂരന്‍താഴത്തുപറമ്പില്‍, ഫാ. എല്‍ദൊ വട്ടമറ്റത്തില്‍,ഡീക്കണ്‍ വി.സി. സോജന്‍, വി.ജെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. സഹവികാരി ഫാ. എല്‍ദൊമനയത്ത് സ്വാഗതവും ഭദ്രാസന ജോ. സെക്രട്ടറി കെ.ജെ. ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.

11ന് രാവിലെ 10 മണി മുതല്‍ ബത്തേരി സെന്റ് മേരിസ് സനോറോ പള്ളിയിലും 12ന്‌രാവിലെ 10 മണി മുതല്‍ പുല്പള്ളി സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലിലും ഉപവാസസമരം നടക്കും. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍,വൈദികര്‍ എന്നിവര്‍ പങ്കടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് 19 പ്രോട്ടോകോള്‍പാലിച്ചാണ് സമരം നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!