കല്യാണപുടവ കൈമാറ്റം അതിര്‍ത്തിയില്‍

0

സമയം 4 മണി,സ്ഥലം കേരള- തമിഴ്‌നാട് അതിര്‍ത്തിയായ താളൂര്‍.ഇവിടെയൊരു സന്തോഷമുഹൂര്‍ത്തത്തിനാണ് ഇന്ന് വേദിയായത്. കല്യാണ പുടവ കൈമാറല്‍ ചടങ്ങ്. ചീരാല്‍ പഴൂര്‍ വയങ്കരക്കുഴിയില്‍ കൃഷ്ണന്റെയും അജിതയുടെയും മകനായ ജിഷ്ണുവിന്റെയും, തമിഴ്‌നാട് നീലഗിരി കൊന്നച്ചാല്‍ കിഴക്കേക്കര  കെ വി അനിലിന്റെയും അമ്പിളിയുടെയും മകളായ അഞ്ജുവും തമ്മിലുള്ള വിവാഹ പുടവ കൈമാറല്‍ ചടങ്ങാണ് കൊവിഡ് മഹാമാരി കാരണം നടുറോഡില്‍ വച്ച് നടന്നത്. ജിഷ്ണുവിന്റെ സഹോദരി ഭര്‍ത്താവ് സനല്‍ അഞ്ജുവിന്റെ പിതാവ് അനിലിന് എത്തിച്ചു നല്‍കുകയായിരുന്നു. സാധാരണ നിലയില്‍ വരന്റെ വീട്ടില്‍ നിന്നും സഹോദരിമാരും ബന്ധുക്കളും ആഘോഷമായി പോയി വധുവിന് പുടവ നല്‍കല്‍ ചടങ്ങ് തന്നെ നടക്കാറുണ്ട്. എന്നാല്‍ കൊവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അത്തരം ചടങ്ങ് നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് സംസ്ഥാന അതിര്‍ത്തിയില്‍ വച്ച് ഇരുവരുടെയും ഉറ്റവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുടവ കൈമാറിയത്.

കൊവിഡ് മഹാമാരി ജനങ്ങളുടെ ജീവിത രീതി തന്നെ മാറ്റിമറിച്ചുവെന്നതിന്റെ തെളിവാണ് ഇത്. ആഘോഷങ്ങളും ചടങ്ങകളും എല്ലാം ഓര്‍മകളായിരിക്കുകയാണ്. ഈ സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കല്യാണമടക്കം നടക്കുന്നത്. ഇതെല്ലാം പാലിച്ചാണ് നാളെ ജിഷ്ണുവിന്റെയും അഞ്ജുവിന്റെയും കല്യാണം സുല്‍ത്താന്‍ ബത്തേരി മരിയമ്മന്‍ ക്ഷേത്രത്തില്‍ വച്ച് നടക്കുന്നതും.

Leave A Reply

Your email address will not be published.

error: Content is protected !!