മാര്‍ക്കറ്റ് ഉദ്ഘാടനം പ്രഹസനം: യു.ഡി.എഫ് 

0

നവീകരിച്ച കെട്ടിടത്തിലേക്ക് മാനന്തവാടിയിലെ മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും മാര്‍ക്കറ്റ് ഉദ്ഘാടനം പ്രഹസനമെന്ന് നഗരസഭ യു.ഡി.എഫ് കൗസിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.മത്സ്യ-മാംത്സമാര്‍ക്കറ്റിനെ സി.പി.എം കറവപശുവാക്കുകയാണെന്നും യു.ഡി.ഫ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.

17 മാസ കാലമായി സബ് കലക്ടറുടെ ഉത്തരവ് പ്രകാരം അടച്ചിട്ട മത്സൃ മാര്‍ക്കറ്റ് ഇപ്പോള്‍ തുറന്ന് കൊടുത്തത് ജനങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. 68 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആധുനിക മാര്‍ക്കറ്റിന്റെ പണി രണ്ട് വര്‍ഷമായിട്ടും എങ്ങുമെത്തിയിട്ടില്ല. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് കെട്ടിടത്തിന്റെ പണി പോലും നടക്കുന്നത്.നിലവില്‍ നടന്ന മാര്‍ക്കറ്റ് ലേലം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ ഭരണ സമിതിയായ സി.പി.എം ഒത്തുകളിച്ചു.കൂടാതെ നഗരസഭയ്ക്ക് ലക്ഷകണക്കിന് രൂപ നഷ്ടം വരുത്തിവെച്ചാണ് ഇപ്പോള്‍ ലേലം നടന്നിട്ടുള്ളത്.മൂന്നര വര്‍ഷം മുന്‍പ് 58 ലക്ഷം രൂപയ്ക്ക് ലേലം ചെയ്ത മാര്‍ക്കറ്റ് ഇപ്പോള്‍ നിസാര പൈസക്കാണ് ലേലം ചെയ്തത്.മാനന്തവാടിയിലെ മത്സ്യ-മാംത്സ മാര്‍ക്കറ്റ് പാര്‍ട്ടിയില്‍ ആളുകളെ കൂട്ടാന്‍ ഉപയോഗിക്കുകയാണെന്നും വെള്ള സൗകര്യം പോലും ഇല്ലാതെ പഴയ കുപ്പിയില്‍ പുതിയ വീഞ്ഞ് നിറച്ചതു പോലെ റിബണ്‍ മുറിച്ച് ഉദ്ഘാടനം നടത്തിയത് പ്രഹസനമാണെന്നും യു.ഡി.എഫ്.കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് സെബാസ്റ്റ്യന്‍, മുജീബ് കോടിയോടന്‍, സ്റ്റെര്‍വിന്‍സ്റ്റാന്‍ലി, ബി.ഡി.അരുണ്‍കുമാര്‍, ഹരിചാലിഗദ്ദ, ഷീജ ഫ്രാന്‍സീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!