ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുങ്ങി പൂക്കോട് തടാകം

0

കോവിഡ് കാലത്ത് ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുങ്ങി പൂക്കോട് തടാകം.തടാകത്തിലെ  ചളിയും പായലും  നീക്കി തടാകം ശുചീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന ടൂറിസം വകുപ്പ് 8.85 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസിനാണ് തടാക ശുചീകരണ ചുമതല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മുതല്‍ പൂക്കോട് വിനോദസഞ്ചാരകേന്ദ്രം  അടച്ചിട്ടിരിക്കുകയായിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ വരുന്ന പൂക്കോടില്‍ മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തത് ടൂറിസം കേന്ദ്രത്തെ സാരമായി ബാധിച്ചിരുന്നു.  കാലങ്ങളായി ചെളി നിറഞ്ഞ് ആഴം കുറഞ്ഞു വരുന്നതും അതുമൂലം, തടാകത്തില്‍ മാത്രം കാണാവുന്ന ചില മത്സ്യങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നതായും സി ഡബ്ലിയു ആര്‍ ഡി എം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തടാകക്കരയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും. പകരം പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ നിര്‍മിക്കും. നടപ്പാതകള്‍ നവീകരിക്കുകയും, ബാറ്ററിയില്‍ ഓടുന്ന വണ്ടികള്‍ തടാകവളപ്പില്‍ സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തുകയും ചെയ്യും. തടാക പരിസരത്ത് അന്താരാഷ്ട നിലവാരത്തില്‍ ടോയ്ലെറ്റ് ബ്ലോക്കു നിര്‍മ്മിക്കാനും, തളിപ്പുഴയില്‍ ആധുനിക സൗകര്യങ്ങളോടെ ടോയ്ലെറ്റ് നിര്‍മ്മിക്കാനും  ഈ ഫണ്ടില്‍  തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച
8.85 കോടി രൂപ പായലും ചളിയും നീക്കുന്നതിനും അടിസ്ഥാന സൗകര്യ നവീകരണത്തിനുമാണ് വിനിയോഗിക്കുകയെന്ന് ഡിടിപിസി മെംബര്‍ സെക്രട്ടറി ബി.ആനന്ദ് പറഞ്ഞു.കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനാണ് മറ്റു പ്രവൃത്തികള്‍ നടത്തുക.ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഡിസംബറില്‍ പണി ആരംഭിക്കുമെന്നാണ് സൂചന

Leave A Reply

Your email address will not be published.

error: Content is protected !!