റിപ്പബ്ലിക് ദിന പരേഡ് : മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സല്യൂട്ട് സ്വീകരിച്ചു

0

രാജ്യത്തിന്റെ 69 ാമത് റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ തുറമുഖ വകുപ്പ്് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സല്യൂട്ട് സ്വീകരിച്ചു. പോലീസ്, എക്‌സൈസ്, വനം തുടങ്ങിയ സേനകളും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ് ക്രോസ് എന്നി വിഭാഗങ്ങളുടേതുമായി 30 പ്ലാറ്റൂണുകള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു. സുല്‍ത്താന്‍ബത്തേരി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം.ഡി സുനില്‍ പരേഡ് കമാണ്ടറും എ.ആര്‍ ക്യാമ്പ് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ ശ്രീധരന്‍ അസി.പരേഡ് കമാണ്ടറുമായിരുന്നു.പൂക്കോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെയും കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെയും വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനവും സംസ്ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയ നാടന്‍പാട്ട് നൂല്‍പ്പുഴ ആര്‍.ജി.എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികളും ആലപിച്ചു. കണിയാമ്പറ്റ ജി.എം.ആര്‍.എസ് വിദ്യാര്‍ത്ഥികള്‍ ഗദിക അവതരിപ്പിച്ചു.പരേഡില്‍ പങ്കെടുത്ത പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാനം മന്ത്രി വിതരണം ചെയ്തു. എസ്.പി.സി ബാന്റ് സംഘത്തിന് പ്രത്യേക ഉപഹാരം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!
23:25