എക്കോ പാർക്കിന് തറക്കല്ലിട്ടു

0

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ എക്കോ പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഉമൈബ മൊയ്തീൻ കുട്ടി നിർവഹിച്ചു.ആധുനിക മാലിന്യ പ്ലാന്റ്, കാർബൺ ന്യൂട്രൽ പ്രൊജക്ട്ആന്റ് എക്കോ പാർക്ക്, ജൈവവള ഉത്പാതന വിപണനകേന്ദ്രം,വീടുകളിലെ മാലിന്യങ്ങൾ തരംതിരിച്ച്  എടുക്കുന്നതിന് ഹരിത കർമ്മ സേന, വ്യാപാര സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ, ഓഡിറ്റോറിയങ്ങൾ, ലൈൻ ക്വാർട്ടേഴ്സുകൾ, വീടുകൾ തരംതിരിച്ച് ബിൻ സ്ഥാപിക്കൽ, സ്ക്കൂളുകൾ, പള്ളികൾ, ചർച്ചകൾ, അമ്പലങ്ങൾ , എന്നീ സ്ഥലങ്ങളിൽ തുമ്പൂർ വഴി മോഡൽ പദ്ധതി, കക്കൂസ് മാലിന്യങ്ങൾ അടക്കമുള്ളത് സംസ്ക്കരിക്കുന്നതിന് ട്രീറ്റ്മെൻറ് പ്ലാന്റ്, വിവിധ സ്ഥലങ്ങളിൽ എം ആർ എഫ് സെൻററുകൾ എന്നിവയാണ് നഗരസഭ ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ അതോടൊപ്പം തന്നെ ക്ലീൻ കൽപ്പറ്റ ഗ്രീൻ കൽപ്പറ്റ എന്ന  നിലവാരത്തിലേക്ക്  2018-ഓടെ കൽപ്പറ്റ നഗരസഭയെ ഉയർത്തും.1 .49 – കോടി രൂപയാണ് നഗരസഭ ഇതിലേക്കായി മാറ്റിവെച്ചിട്ടുള്ളത്.നഗരസഭ വൈസ് ചെയർമാൻ പി.പി. ആലി അധ്യക്ഷനായിരുന്നു. ബിന്ദു ജോസ്, എ.പി.ഹമീദ്, കെ.അജിത, ടി.ജെ. ഐസക്,  സനിത ജഗതീഷ്,ജൽ (ദൂത് ചാക്കോ,  നഗരസഭ സെക്രട്ടറി കെ.ജി.രവീന്ദ്രൻ, മുൻസിപ്പൽ എൻജീനിയർ ടി.അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു.ഈ പദ്ധതി വിജയിപ്പിക്കുന്നതിന് വ്യാപാരികളടക്കമുള്ള നഗരസഭയിലെ മുഴുവൻ ആളുകളുടേയും സഹകരണം വേണമെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!