മീനങ്ങാടി കടുത്ത നിയന്ത്രണങ്ങളിലേക്ക്

0

മീനങ്ങാടിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ആരോഗ്യ വകുപ്പും പോലീസും.കഴിഞ്ഞ ദിവസം നടത്തിയ 69 പേരുടെ ആന്റിജന്‍ പരിശോധനയിലായിരുന്നു 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മീനങ്ങാടിയില്‍ ഒരാഴ്ചക്കിടെ നടന്ന ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 23 ആയി. ഇതില്‍ 20 പേര്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെയും, 3 പേര്‍ പഞ്ചായത്തിന് പുറത്തുള്ളവരുമാണ്. ഓഗസ്റ്റ് 26 നാണ് മീനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്.

ഇതേ തുടര്‍ന്ന് 28 ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ സ്ഥാപനത്തിലെ 7 പേര്‍ക്കും, 29 ന് സാധനങ്ങള്‍ കയറ്റി ഇറക്കുന്നതിന് വന്ന ചുമട്ടുതൊഴിലാളിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ജാഗ്രതയുടെ ഭാഗമായി മീനങ്ങാടി ടൗണുള്‍പ്പെടുന്ന നിശ്ചിത ഭാഗങ്ങളെ കണ്ടെയ്‌മെന്റ് സോണ്‍ ആക്കി. ഇന്നലെ മീനങ്ങാടി സി.എച്ച്.സി യില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് 3 വയസ്സുള്ള കുട്ടിയുള്‍പ്പടെ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം തന്നെ മീനങ്ങാടി പഞ്ചായത്ത് പരിധിയില്‍ 500 ടെസ്റ്റ് നടത്തിയതായും, വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും മീനങ്ങാടി ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!