ദുബായ് റെസ്റ്റോറന്റില്‍  മോഷണം

0

മൂപ്പൈനാട് പഞ്ചായത്ത് റിപ്പണ്‍ തലക്കല്‍ ദുബായ് റെസ്റ്റോറന്റില്‍ മോഷണം. റെസ്റ്റോറന്റിന്റെ  പിന്‍ വാതില്‍ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. തിരുവോണ നാളില്‍ അര്‍ദ്ധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു.സ്ഥാപനത്തിനുള്ളില്‍ കയറി ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്ന് 15,000 ത്തോളം രൂപ കവര്‍ന്നിട്ടുണ്ട്.ഇതിന് പുറമെ കൗണ്ടറിന് പുറത്ത് വെച്ചിരുന്ന 6 ഓളം നേര്‍ച്ചപ്പെട്ടികള്‍ പണമടക്കം കൊണ്ടു പോയിട്ടുമുണ്ട്. എല്ലാം കൂടി 20,000 രൂപയോളം പണമായി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കടയുടമ കരിമ്പന്തൊടി ഹംസ പറയുന്നു.

സ്ഥാപനത്തിനുള്ളില്‍ കയറി ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്ന് 15,000 ത്തോളം രൂപ കവര്‍ന്നിട്ടുണ്ട്. കടയുടമയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് സ്ഥലം സന്ദര്‍ശിച്ച് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ഏതാനും നാളുകളായി മോഷണ സംഭവങ്ങള്‍ പതിവായിരുന്നു. സമീപ ടൗണായ നെടുങ്കരണയിലെ കടകള്‍ കുത്തിത്തുറന്നുള്ള മോഷണം പല വട്ടം നടന്നിട്ടുണ്ട്. വ്യാപാരികള്‍ മുന്‍കൈയ്യെടുത്ത് സി.സി.ടി.വി.ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷമാണ് നെടുങ്കരണ ടൗണില്‍ മോഷണം കുറഞ്ഞത്.

Leave A Reply

Your email address will not be published.

error: Content is protected !!