പോലീസുകാര്‍ക്ക് സഹായഹസ്തവുമായി ജില്ലാ പോലീസ് സഹകരണ സംഘം.

0

കോവിഡ് പ്രതിസന്ധിക്കിടെ പോലീസുകാര്‍ക്ക് സഹായഹസ്തവുമായി ജില്ലാ പോലീസ് സഹകരണ സംഘം.
സംഘത്തില്‍ അംഗങ്ങളായ ആയിരത്തോളം പേര്‍ക്കാണ് സ്റ്റേഷനുകളിലും തൊഴിലിടങ്ങളിലും എത്തി ഈ പ്രതിസന്ധി ഘട്ടത്തിലും സംഘ ഭാരവാഹികള്‍ ഓണക്കിറ്റ് നല്‍കിയത്. കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന പോലീസുകാര്‍ക്ക് ഏറെ ആശ്വാസമാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

വയനാട് ജില്ല പോലീസ് സഹകരണ സംഘമാണ് പോലീസുകാര്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം നടത്തിയത്.ചരിത്രത്തിലാദ്യമായിട്ടാണ് സംഘത്തില്‍ അംഗങ്ങളായ ആയിരത്തോളം പേര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തത്. കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന പോലീസുകാര്‍ക്ക് ഏറെ ആശ്വാസമാണ് സംഘത്തിന്റെ പ്രവര്‍ത്തനം .സംസ്ഥാനത്ത് തന്നെ വയനാടിന് പുറമെ ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. ജില്ലയിലെ കിറ്റ് വിതരണത്തിന്റെ സമാപനം ബത്തേരി പോലീസ്റ്റേഷനില്‍ നടന്നു .നിലവിലെ സാഹചര്യത്തില്‍ പലവിധത്തില്‍ പ്രയാസം അനുഭവിക്കുന്ന പോലിസുക്കാര്‍ക്ക് ഇത് ഏറെ ആശ്വാസമാണ് നല്‍കുന്നതെന്ന് ജില്ലാ പോലിസ് സഹകരണ സംഘം പ്രസിഡണ്ടും പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടുമായ സണ്ണി ജോസഫ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!