കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ധനശേഖരണാർത്ഥം  ഇശൽനിലാ സംഗീത വിരുന്ന് സംഘടിപ്പിച്ചു

0

കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ധനശേഖരണാർത്ഥം  ഇശൽനിലാ എന്ന പേരിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു. കൽപ്പറ്റ അമ്പിലേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇശലിന്റെ ലോകത്തെ പുത്തൻ താരോദയങ്ങളായ കൈരളി പട്ടുറുമാൽ ഫെയിം ആദിൽ അത്തു, മീഡിയാ വൺ പതിനാലാം രാവ് ഫെയിം അജ്മൽ, മുർഷിദ്, തീർത്ഥ സുരേഷ്, ഹർഷ, കുട്ടിപ്പട്ടുറുമാൽ ഫെയിം മുന്ന എന്നിവർ ആണ് ഗാനാലാപനം നടത്തിയത്’ നാർകോട്ടിക്  ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി , നഗരസഭാ ചെയർ പേർസൺ ഉമൈബാ മൊയ്തീൻ കുട്ടി, സിനിമാ താരം അബു സലീം തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!