കാട്ടാനയെ ഓടിക്കുന്നതിനിടെ വാച്ചര്‍ക്ക് പരിക്ക്

0

കാട്ടിക്കുളം അരണപാറ ബാര്‍ഗിരിയില്‍ കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ ഓടിച്ച് കാട് കയറ്റാനുള്ള ശ്രമത്തിനിടയില്‍ വനം വകുപ്പിലെ താല്‍ക്കാലിക വാച്ചര്‍ അപ്പുണ്ണി (48 ) ന് പരിക്കേറ്റു.ഇയാള്‍ രക്ഷപ്പെടാന്‍ ട്രഞ്ച് ചാടി കടക്കാന്‍ ശ്രമിച്ചപ്പോള്‍ കുഴിയില്‍ വീണാണ് പരിക്കേറ്റത്.

സമീപത്തെ കാവല്‍ക്കാരെ വിളിച്ച് വരുത്തി അപ്പുണ്ണിയെ കുഴിയില്‍ നിന്ന് എടുത്ത് സമീപത്തെ റോഡിലെത്തിച്ച് വനം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അപ്പുണ്ണിയെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ച്ചയില്‍ ഇയാളുടെ വാരിയെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!