ഓണം പ്രമാണിച്ച് അമ്പലവയല്‍ ക്ഷീരസംഘത്തില്‍ 2019 ഏപ്രില്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ പാല്‍ നല്‍കിയ കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ അധികം നല്‍കും. 2020 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ അളന്ന പാലിന് ലിറ്ററിന് ഒരുരൂപ പ്രകാരം 932461 രൂപ അധികമായി നല്‍കിയിരുന്നു. 2020 ജൂലൈയില്‍ പാല്‍ അളന്ന കര്‍ഷകര്‍ക്ക് ഒരു ലിറ്ററിന് ഒന്നരരൂപ യൂണിയന്‍ വിഹിതവും സംഘം വിഹിതവും ചേര്‍ത്ത് 521121 രൂപ ആഗസ്റ്റില്‍ വിതരണം ചെയ്യും. ആകെ 4474171.30 രൂപ വിതരണം ചെയ്യും.