വയനാട്ടിൽ 37 പേർക് രോഗം സ്ഥിരീകരിച്ചു

0

ജില്ലയില്‍ 37 പേര്‍ക്ക് കൂടി കോവിഡ്;
26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
32 പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കം മൂലം രോഗം സ്വീകരിച്ചവര്‍:

മൈസൂര്‍ റെയില്‍വേ പോലീസിലുള്ള കുന്നമംഗലം സ്വദേശി (45), മേപ്പാടി സമ്പര്‍ക്കത്തിലുള്ള 7 പേര്‍ (മൂപ്പൈനാട് സ്വദേശികളായ സ്ത്രീ 36, പുരുഷന്‍- 34, മേപ്പാടി കാപ്പന്‍കൊല്ലി സ്വദേശികളായ കുട്ടികള്‍-11, 5, 8, മുണ്ടക്കൈ സ്വദേശി- 36, മേപ്പാടി സ്വദേശിനി- 35), ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള 2 ചുള്ളിയോട് സ്വദേശികള്‍ (41, 33), ബത്തേരി സമ്പര്‍ക്കത്തിലുള്ള ദൊട്ടപ്പന്‍കുളം സ്വദേശിനി (30), 3 ഫയര്‍ലാന്‍ഡ് സ്വദേശികള്‍ (സ്ത്രീകള്‍- 62, 30, പുരുഷന്‍- 72), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള കടല്‍്മാട് സ്വദേശി (21), വാളാട് സമ്പര്‍ക്കത്തിലുള്ള വാളാട് സ്വദേശി (27), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 3 മുണ്ടക്കുറ്റി സ്വദേശികള്‍ (പുരുഷന്മാര്‍-67, 19, സ്ത്രീ-17), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പാക്കം സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 3 പാക്കം സ്വദേശികള്‍ (31, 21, 65), പോലീസ് സമ്പര്‍ക്കത്തിലുള്ള കല്‍പ്പറ്റയിലെ പോലീസ് ഉദ്യോഗസ്ഥന്‍ (28), ഉറവിടം വ്യക്തമല്ലാത്ത വെങ്ങപ്പള്ളി സ്വദേശിനി (24), മാനന്തവാടി സ്വദേശിനി (62), കോട്ടത്തറ മടക്കുന്ന് സ്വദേശി (23).

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍:

ഓഗസ്റ്റ് 24ന് മൈസൂരില്‍ നിന്നു തിരിച്ചെത്തിയ മലപ്പുറം സ്വദേശി (37),
ഓഗസ്റ്റ് 21ന് മൈസൂരില്‍ നിന്നു തിരിച്ചെത്തിയ തിരുനെല്ലി നാരങ്ങാക്കുന്ന് സ്വദേശി (14), ഓഗസ്റ്റ് 21ന് ബാംഗ്ലൂരില്‍ നിന്നു തിരിച്ചെത്തിയ വെള്ളമുണ്ട കട്ടയാട് സ്വദേശികള്‍ (പുരുഷന്‍- 50, സ്ത്രീ- 46), ഓഗസ്റ്റ് 20ന് കര്‍ണാടകയില്‍  നിന്നു തിരിച്ചെത്തിയ അഞ്ചുകുന്ന് സ്വദേശി (27),  ഓഗസ്റ്റ് 20ന് ഗുണ്ടല്‍പേട്ടില്‍ നിന്നു തിരിച്ചെത്തിയ ചെന്നലോട് സ്വദേശി (35), ഓഗസ്റ്റ് 19ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ ചീരാല്‍ മുണ്ടക്കൊല്ലി സ്വദേശികള്‍ (സ്ത്രീ- 33, പുരുഷന്‍- 43), ഓഗസ്റ്റ് 19ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ അമ്പലവയല്‍ ആനപ്പാറ സ്വദേശി (40), ആഗസ്റ്റ് 13ന് കര്‍ണാടകയില്‍ പോയി തിരിച്ചെത്തിയ ഇരുളം സ്വദേശി (36), ഹൈദരാബാദില്‍ നിന്നു തിരിച്ചെത്തിയ പടിഞ്ഞാറത്തറ സ്വദേശി (24).

Leave A Reply

Your email address will not be published.

error: Content is protected !!