കാരുണ്യത്തിന്റെ കൈതാങ്ങുമായി മാനന്തവാടി പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി

0

.കൊവിഡ് കാലത്തും രോഗീപരിചരണം അണുവിട തെറ്റാതെ കാരുണ്യത്തിന്റെ കൈതാങ്ങുമായി മാനന്തവാടി പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി. ഇവരുടെ സേവനങ്ങള്‍ ദൈവതുല്ല്യമെന്ന് കിടപ്പ് രോഗികളുടെ കുടുംബങ്ങള്‍ മാനന്തവാടിയിലെ മുത്തുവേട്ടന്‍ എന്ന രാഘവന്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ഈ കോവിഡ് കാലത്തും തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുയാണ്.

മാനന്തവാടിയില്‍ ഡോ.എ.സുകുമാരന്‍ പ്രസിഡന്റായും കെ.രാഘവന്‍ സെക്രട്ടറിയുമായ 20 പ്രവര്‍ത്തകരാണ് പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കിടപ്പു രോഗികളുടെ പരിചരണത്തിനായി സദാ സമയവും വീടുകളില്‍ കയറിയിറങ്ങുന്നത്.1999 ല്‍ തുടങ്ങിയ സൊസൈറ്റി കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 76 കിടപ്പ് രോഗികള്‍ ഉള്‍പ്പെടെ 225 രോഗികളെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് വേണ്ട പരിചരണങ്ങള്‍ നടത്തുകയും ചെയ്തു

Leave A Reply

Your email address will not be published.

error: Content is protected !!