103 പേരുടെ ആന്റിജന്‍ പരിശോധന ഫലങ്ങള്‍ എല്ലാം നെഗറ്റീവ്

0

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ 103 പേരുടെ ആന്റിജന്‍ പരിശോധന ഫലങ്ങള്‍ എല്ലാം നെഗറ്റീവ്.8 പേരുടെ സ്രവ സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കായി കോഴിക്കോട് ലാബിലേക്കയച്ചിട്ടുമുണ്ട്.സമ്പര്‍ക്കമുണ്ടെന്ന് സംശയമുള്ള മേപ്പാടി ടൗണിലെ വ്യാപാരികള്‍ക്കും, ലോഡിങ്ങ് തൊഴിലാളികള്‍ക്കുമാണ് ഇന്ന് പരിശോധന നടത്തിയത്. ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കയച്ച 8 സാമ്പിളുകളുടെ ഫലങ്ങള്‍ ലഭിക്കാനുണ്ട്.കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അടച്ച ടൗണിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം നാളെ (ബുധന്‍) മുതല്‍ തുറക്കാന്‍ അനുമതി നല്‍കിയതായി ഗ്രാമപഞ്ചായത്തധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!