എടക്കല്‍ ഗുഹ പഠിക്കാന്‍ വിദഗ്ധ സമിതി

0

എടക്കല്‍ ഗുഹയുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് സര്‍ക്കാര്‍ 9 അംഗ വിദഗ്ധ സമിതി രൂപീകരിച്ചു പുരാവസ്തു വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.പുരാവസ്തു ,ചരിത്രം,ഭൂഗര്‍ഭ ശാസ്ത്രം,സംരക്ഷണം,റോക്ക് മെക്കനിക്‌സ് എന്നീ മേഖലകളിലെ വിദഗ്ധര്‍ അടങ്ങുന്ന സമിതി എടക്കല്‍ ഗുഹയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമായി പഠിക്കേണ്ടത് അനിവാര്യമാണന്ന് റിപ്പോര്‍ട്ടില്‍ ചുണ്ടി കാട്ടിയിരിക്കുന്നു.സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ എം ആര്‍ രാഘവവാര്യര്‍ ചെയര്‍മാനായാണ് വിദഗ്ധ സമിതി.

സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ സമിതി കണ്‍വീനറും കണ്‍സര്‍വേഷന്‍ ഓഫീസര്‍ ജോയിന്‍ കണ്‍വീനറു മാണ.്‌നവീനശിലായുഗത്തിലെ ചരിത്രപണ്ഡിതന്മാര്‍ അംഗീകരിച്ച ലിഖിതങ്ങള്‍ ഉള്ളതാണ് രണ്ടു കൂറ്റന്‍ പാറകള്‍ക്ക് മുകളില്‍ മറ്റൊരു പാറ നിരങ്ങി വീണു രൂപപ്പെട്ട എടക്കല്‍ ഗുഹ. അമ്പുകുത്തി മലയില്‍ നടന്നുവരുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളും വിനോദസഞ്ചാരവും എടക്കല്‍ ഗുഹയുടെ നിലനില്‍പ്പ് അപകടത്തില്‍ ആക്കുന്നതാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി നേരത്തെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു ഗുഹയോട് ചേര്‍ന്നുണ്ടായിരുന്ന ഹെക്ടര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി ഇപ്പോള്‍ സ്വകാര്യ സ്വത്താണ്. ഗുഹയുടെ ചുറ്റുമുള്ള 20 സെന്റ് ഭൂമി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളത് കഴിഞ്ഞ മഴക്കാലത്ത് അമ്പുകുത്തി മലയുടെ മുകളില്‍ ഗുഹയുടെ എതിര്‍വശത്തുള്ള ചെരിവില്‍ ഭൂമി പിളരുകയും അടര്‍ന്നു മാറുകയും ചെയ്തിരുന്നു അമ്പുകുത്തിമല സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, ഗുഹ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഏറ്റെടുക്കുക, മലയിലെ 1986 മുതല്‍ നല്‍കിയ മുഴുവന്‍ പട്ടയങ്ങളും റദ്ദാക്കുക ,വാഹക ശേഷി ശാസ്ത്രീയമായി നിര്‍ണയിച്ച ഗുഹയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍
പരിസ്ഥിതി പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണ്.ഇവയെല്ലാമാണ് പഠനത്തിന് വിധേയമാക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!