കച്ചവട സ്ഥാപനങ്ങളുടെ  സമയം ദീര്‍ഘിപ്പിക്കണം

0

കൊവിഡ് പ്രതിസന്ധിക്കിടയിലും സജീവമായി സുല്‍ത്താന്‍ ബത്തേരി ടൗണ്‍. വിഷു, ഈസ്റ്റര്‍, രണ്ട് പെരുന്നാളുകളുള്‍പ്പടെ കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷിക്കപ്പെടാതെ പോയപ്പോള്‍ ഈ ഓണമെങ്കിലും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. അതേ സമയം ഓണക്കാലത്ത് കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ടു വെക്കുന്നു.

വ്യാപാര സ്ഥാപനങ്ങളും ഉണര്‍വ്വിലക്കായി തുടങ്ങി. രണ്ട് പ്രളയത്തിലും പിന്നാലെ എത്തിയ കൊവിഡ് മഹാമാരിയും കാരണം പ്രതിസന്ധിയിലായ കച്ചവടക്കാര്‍ ഈ ഓണക്കാലം പ്രതീക്ഷയോടെയാണ് കാണുന്നത്. അതേ സമയം നിലവിലെ പ്രവര്‍ത്തന സമയം അപര്യാപ്തമാണന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ പ്രവര്‍ത്തന സമയം രാത്രി 9 മണി വരെ ദീര്‍ഘിപ്പിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!