കൃഷി വകുപ്പിന്റെ ഓണ ചന്തയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി

0

ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ജില്ലയില്‍ 50 ഓണ ചന്തകള്‍ നടത്തും .ചന്തകളില്‍ ജനതിരക്ക് കുറക്കുന്നതിന് ഓണ്‍ ലൈന്‍   ബുക്കിംഗ് തുടങ്ങി.ആരംഭിച്ചു.കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 37 ചന്തകളും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി പ്രവര്‍ത്തിക്കും.
കൂടാതെ നബാര്‍ഡിന് കീഴിലെ കാര്‍ഷികോല്‍പാദക കമ്പനികളുടെ എട്ട് ഓണ വിപണികളും പ്രവര്‍ത്തിക്കുന്നുണ്ട്

കോഴിക്കോട് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ്  സഹ്യാദ്രി സൈബര്‍  സൊലൂഷന്‍സിന്റെ   സൗജന്യ സാങ്കേതിക സഹായത്തോടെ  26 വരെ www.kerala.shopping എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ബുക്കിംഗ് ഒരുക്കിയിട്ടുണ്ട്. 200 രൂപയുടെ പച്ചക്കറി കിറ്റുകള്‍ക്കാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. ഇങ്ങനെ ബുക്ക് ചെയ്യുന്നവര്‍ക്ക് 27, 28 തിയതികളില്‍ ചന്തയില്‍ വന്ന് എളുപ്പത്തില്‍ സാധനങ്ങള്‍ വാങ്ങി പോകാം. കിറ്റു കൂടാതെ അന്നത്തെ വിലയനുസരിച്ച് മറ്റ് പച്ചക്കറികളും ബുക്ക് ചെയ്യാം.
വിപണി സംഭരണ വിലയെക്കാള്‍ പത്ത് ശതമാനം അധിക തുക നല്‍കി കര്‍ഷകരില്‍ നിന്നു പച്ചക്കറികള്‍ സംഭരിച്ച് വിപണി വിലയേക്കാള്‍ മുപ്പത് ശതമാനം വിലക്കുറവിലാണ്  വിപണനം ചെയ്യുന്നത് . ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് ഇരുപത് ശതമാനം അധിക വില നല്‍കി സ്വീകരിക്കും. നാടന്‍ പച്ചക്കറികള്‍, ഏത്തക്കുല, ചേന, ഇഞ്ചി എന്നിവ ജില്ലയിലെ കര്‍ഷകരില്‍ നിന്നും വാങ്ങും. ശീതകാല പച്ചക്കറികള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവ മറ്റ് ജില്ലകളില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് മുഖാന്തിരം വാങ്ങി വില്‍പ്പനയ്ക്ക് എത്തിക്കും. ഓഗസ്റ്റ് 27 മുതല്‍ 30 വരെ എല്ലാ പഞ്ചായത്തുകളിലും ഇവ പ്രവര്‍ത്തിക്കും.വാട്‌സ് ആപ്പ് വഴി 200 രൂപയുടെ പച്ചക്കറി കിറ്റ് ബുക്ക്   ചെയ്യാന്‍  9656347995 ആഗസ്റ്റ് 26  ന് മുമ്പ് പേരും  സ്ഥലവും  മെസേജ് ചെയ്യാം.ഓണ്‍ലൈന്‍ ബുക്കിംംഗ് ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള നിര്‍വഹിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സിബി,അസിസ്റ്റന്റ് ഡയറക്ടര്‍ വി.പി.സുധീശന്‍ , എഫ് .പി. ഒ . കോഡിനേറ്റര്‍ സി.വി. ഷിബു എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!