നബാര്‍ഡ് എഫ്.പി.ഒ ഓണചന്തയ്ക്ക് നാളെ തുടക്കം

0

വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പാദക കമ്പനികളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ നടത്തുന്ന ഓണ ചന്തയ്ക്ക് നാളെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.30 വരെ വയനാട്ടിലെ എട്ട് സ്ഥലങ്ങളില്‍ ഓണ വിപണി ഉണ്ടാകും. കല്‍പ്പറ്റ എച്ച്. ഐ. എം. യു.പി.സ്‌കുളിന് സമീപം കല്‍പ്പറ്റ നഗരഭയുടെ ബസ് വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നാണ് വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ജില്ലാ തല ഓണ ചന്ത പ്രവര്‍ത്തിക്കുക. കല്‍പ്പറ്റ നഗരസഭയില്‍ തന്നെ സര്‍വ്വീസ് ബാങ്കിന് സമീപം സൂര്യ കോംപ്ലക്‌സില്‍ വാംപ്‌കോ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ഒരു ചന്ത കൂടി പ്രവര്‍ത്തിക്കും.

മാനന്തവാടി ബസ് സ്റ്റാന്‍ഡിന് സമീപം വേ ഫാം പ്രൊഡ്യുസര്‍ കമ്പനി ഇക്കോ ഷോപ്പിനോടനുബന്ധിച്ചും ബത്തേരി നഗരത്തില്‍ ശ്രേയസ് ട്രൈബല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലും പുല്‍പ്പള്ളി ടൗണില്‍ വാസ്പ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലും പുല്‍പ്പള്ളി മൂഴിമലയില്‍ ലോഗ എഫ് പി.ഒ.യുടെ നേതൃത്വത്തിലും പെരിക്കല്ലൂരില്‍ ഭൂമിക കാര്‍ഷികോല്‍പാദക കമ്പനിയും ഓണ വിപണി നടത്തും. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ , വയനാടിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഓണ ചന്തയിലുണ്ടാകും. എഫ്. പി.ഒ. ഓണ വിപണിയുടെ ഉദ്ഘാടനവും പ്രൊഡക്ട് ലോഞ്ചിംഗും ചൊവ്വാഴ്ച രാവിലെ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍ ഓണ്‍ ലൈന്‍ വഴി നിര്‍വഹിക്കും. ജില്ലാ മാനേജര്‍ വി. ജിഷ അധ്യക്ഷത വഹിക്കും.ഓണ വിപണിയില്‍ മുന്‍കൂട്ടി സാധനങ്ങള്‍ ബുക്ക് ചെയ്യാന്‍ www.waywin.co.in, www.foodcare.in, www.nexztore.in, www.kerala.shopping എന്നീ പോര്‍ട്ടലുകളില്‍ ഓണ്‍ലൈന്‍ സംവിധാനവും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത എം.കെ. ദേവസ്യ , കെ. രാജേഷ് എന്നിവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!