ജില്ലയിലേക്കുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാനപാതകളും ഉടന്‍ തുറക്കാന്‍ സാധ്യത.

0

കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാതകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മുത്തങ്ങ വഴി മാത്രമാണ് ഇപ്പോള്‍ യാത്ര അനുവദിക്കുന്നത്.രാജ്യത്തെ അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി അന്തര്‍ സംസ്ഥാന പാതകളും ചരക്കുഗതാഗതവും തടസ്സപ്പെടുത്തരുതെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിലവില്‍ വയനാട്ടിലേക്ക് ബാവലി, തോല്‍പ്പെട്ടി ഉള്‍പ്പെടെയുള്ള മറ്റ് ചെക്ക് പോസ്റ്റുകള്‍ വഴി യാത്രക്കാരെ കടത്തിവിടുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശത്തോടെ മുഴുവന്‍ യാത്രവിലക്കുകളും നീക്കം ചെയ്യേണ്ടതായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക്  ഇത് സംബന്ധിച്ച് നാളെ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ചില സംസ്ഥാന സര്‍ക്കാരുകളും പ്രദേശിക ഭരണകൂടങ്ങളും ഇപ്പോഴും വിലക്കുകള്‍ തുടരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതായാണ് കേന്ദ്രത്തിന്റെ വിശദീകരണം.ഇത്തരം വിലക്കുകള്‍ വിതരണ ശൃഖലക്കും സാമ്പത്തിക തൊഴില്‍ തടസ്സത്തിനും കാരണമാവുമെന്നും ഇത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമങ്ങളിലെ മാനദണ്ഡങ്ങള്‍ക്ക് ലംഘനമാണെന്നാണ് നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിലവില്‍ സര്‍ക്കാര്‍ യാത്രാനുമതിയോടുകൂടി മുത്തങ്ങ വഴിമാത്രമാണ് യാത്രക്കാരെ കടത്തിവിടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!