വ്യാപാരികളുടെ മൊറോട്ടോറിയം കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടണ  വ്യാപാരി വ്യവസായി കോണ്‍ഗ്രസ്

0

കല്‍പ്പറ്റ: കോവിഡ്- 19 എന്ന മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന വ്യാപാരികളുടെ വായ്പയുടെ മൊറോട്ടോറിയം കാലാവധി 2020 ഡിസംബര്‍31 വരെ നീട്ടുക, പ്രസ്തുത കാലയളവിലെ പലിശ പൂര്‍ണ്ണമായും ഒഴിവാക്കുക,55 വയസ്സ് കഴിഞ്ഞ എല്ലാ വ്യാപാരികള്‍ക്കും കുഞ്ഞത് 10000/- രൂപ പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നികുതി സര്‍ക്കാറിലേക്ക് അടക്കുന്നത് നിര്‍ത്തിവെക്കുമെന്നും വ്യാപാരി വ്യവസായി കോണ്‍ഗ്രസ്മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധിച്ച് ഒരു നിവേദനം ഐ.സി.ബാലകൃഷ്ണന്‍ എം എല്‍ എ യ്ക്ക്  ജില്ലാ പ്രസിഡന്റ് എം.ഫൈസല്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.ജോണ്‍, ജില്ലാ ട്രഷറര്‍ എം.വേണുഗോപാല്‍ കീഴ്‌ശ്ശേരി എന്നിവര്‍ നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!