കൊവിഡ് പ്രതിസന്ധിയില്‍  കര്‍ഷകര്‍ക്ക് കൈതാങ്ങായി തിരുനെല്ലി സര്‍വ്വീസ് സഹകരണ ബാങ്ക്

0

കൊറോണ പ്രതിസന്ധിയില്‍  കര്‍ഷകര്‍ക്ക് സഹായവുമായി തിരുനെല്ലി സര്‍വ്വീസ് സഹകരണ ബാങ്ക്.ബാങ്കിന് കീഴില്‍ പുര്‍ണ്ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന തൃശ്ശിലേരി സൗഹൃദം കൂട്ടായ്മയ്ക്കും കാട്ടിക്കുളംഅടിമാരിയിലെ എര്‍ത്ത് വാം സ്വാശ്രയ സംഘത്തിനുമാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 6 ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കിയത്.

8ഏക്കര്‍ വയലിലാണ് വിവിധ ഇനങ്ങളില്‍പ്പെട്ട നാടന്‍ നെല്‍വിത്തുകള്‍ കൃഷി ചെയ്യുന്നത്. കൊറോണയും, പ്രളയവും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതിനാല്‍ ഈ വര്‍ഷം നെല്‍കൃഷി എങ്ങനെ ചെയ്യുമെന്നുള്ള ആശങ്കയില്‍ കഴിയുന്ന സമയത്താണ്  സഹായവുമായി ബാങ്ക് എത്തിയത് .ഞാറ് നടീല്‍ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.ടി ഗോപിനാഥ്  നിര്‍വഹിച്ചു.സെക്രട്ടറികെ.വസന്തകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!