ചാരായവും വാഷും വാറ്റു ഉപകരണങ്ങളും പിടികൂടി നശിപ്പിച്ചു

0

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബിനാച്ചി എസ്റ്റേറ്റില്‍ എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ചാരായവും, വാഷും, വാറ്റു ഉപകരണങ്ങളും പിടികൂടി നശിപ്പിച്ചു. മദ്ധ്യപ്രദേശ് സര്‍ക്കാര്‍ വക ബീനാച്ചി എസ്റ്റേറ്റിലെ നീര്‍ച്ചാലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിന് സമീപത്ത് ആളില്ലാത്ത നിലയിലാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 280 ലിറ്റര്‍ വാഷും, 3ലിറ്റര്‍ വാറ്റുചാരായവും , വാറ്റുപകരണങ്ങളും കണ്ടെടുത്തത് .സംഭവത്തില്‍ എക്‌സൈസ് കേസ് എടുത്തു.സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ ജി ശശികുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് കഴിഞ്ഞ ദിവസം വൈകിട്ട് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!