കൊവിഡ് ബോധവല്‍ക്കരണ പരിപാടികളുമായി മജീഷ്യന്‍ ജയന്‍ ബത്തേരി 

0

കൊവിഡ് മഹാമാരിക്കെതിരെ മാജിക്കിലൂടെ ബോധവല്‍ക്കരണ പരിപാടികളുമായി മജീഷ്യന്‍ ജയന്‍ ബത്തേരി.കൊവിഡിനെ തുരത്തുന്നതില്‍ നിന്ന് പൊതുജനം ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങള്‍ മാജിക്കിലൂടെ അവതരിപ്പിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്ന്് ജയന്‍ ബത്തേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് മുക്ത ലോകത്തിനായി മാസ്‌ക് ധരിക്കേണ്ടതിന്റെയും കൈ കഴുകേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും അവശ്യകതകള്‍ എന്തെന്ന് പൊതുസമൂഹത്തെ ഉണര്‍ത്തുകയാണ് തന്റെ മാജിക്കിലൂടെ ജയന്‍. ഓണ്‍ലൈനിലൂടെയാണ് ജയന്‍ തന്റെ മാജിക് ബോധവല്‍ക്കരണം നടത്തുന്നത്. സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്ന് സ്വദേശിയായ ജയന്‍ കഴിഞ്ഞ 25 വര്‍ഷമായി മാജിക് രംഗത്തുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!