കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം ഡബ്ല്യു എച്ച് ഒ

0

12 വയസിന് മുകളിലുളള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന.ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കൊവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.രോഗവ്യാപനമുണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലും 12 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മസ്‌ക് ധരിക്കണം. എന്നാല്‍ ആറിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാസ്‌ക് ധരിച്ചാല്‍ മതിയാകും എന്നാണ് ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദ്ദേശം. കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കുമ്പോള്‍ മുതിര്‍ന്നവരുടെ നിയന്ത്രണവും മേല്‍നോട്ടവും ഉണ്ടാവണം.അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നല്‍കേണ്ടതെന്ന് ഡബ്ല്യുഎച്ച്ഒ നിര്‍ദ്ദേശിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!