സ്‌കൂളിലെ അരി മറിച്ച് വിറ്റ സംഭവം:മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

0

കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്‌കൂളിലെ അരി വില്‍പ്പന വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. പ്രധാന അധ്യാപകന്‍ സാബു ജോണ്‍, ഉച്ചക്കഞ്ഞി വിതരണത്തിന്റെ ചുമതലകളുള്ള അധ്യാപകരായ അനീഷ് ജോര്‍ജ്ജ്, ധന്യ മോള്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല വിദ്യഭ്യാസ ഉപഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്‌കൂള്‍ മാനേജ്മെന്റാണ് നടപടിയെടുത്തത്.

സ്‌കൂളില്‍ നിന്നും അരി വിറ്റതായി മാനേജ്‌മെന്റും പി ടി എ യും സമ്മതിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അരി പൂര്‍ണ്ണമായും വിതരണം ചെയ്തതായും, എന്നാല്‍ പ്രസ്തുത അരി ഓണക്കിറ്റ് നല്‍കുന്നതിനായി ചില രക്ഷിതാക്കളില്‍ നിന്നും തിരികെ സമാഹരിച്ചതായുമാണ് ഇവര്‍ വ്യക്തമാക്കിയിരുന്നത്. ആ അരി ഓണക്കിറ്റിനോടൊപ്പം കുത്തരിയാക്കി നല്‍കുന്നതിനാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിച്ചതെന്നുമായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.എന്നാല്‍ മാനന്തവാടി ഉപജില്ല വിദ്യഭ്യാസ ഓഫീസ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുള്ള രേഖകളും മറ്റും ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ക്രമക്കേട് ബോധ്യ പ്പെടുകയും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!
15:13