ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ബുക്കിങ് ആരംഭിച്ചു.

0

ഖത്തറിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് തുടങ്ങി. ഓഗസ്റ്റ് 20 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 20ന് രാവിലെ 9.00 മണിക്ക് കൊച്ചിയില്‍ നിന്നാണ് ആദ്യ സര്‍വീസ്.കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഏഴ് സര്‍വീസുകളാണ് അധികൃതര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 20ന് കൊച്ചിയില്‍ നിന്നും 21ന് കോഴിക്കോട് നിന്നും ദോഹയിലേക്ക് വിമാനങ്ങളുണ്ട്. അതിന് ശേഷം 26ന് കണ്ണൂരില്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള അടുത്ത സര്‍വീസ്. 27ന് കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും ഓരോ വിമാനങ്ങളുണ്ട്. 29ന് കോഴിക്കോട് ദോഹ സര്‍വീസും 30ന് കൊച്ചി ദോഹ സര്‍വീസുമുണ്ടാകുമെന്നും കമ്പനി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. കേരളത്തിന് പുറമെ തിരുച്ചിറപ്പള്ളി, മുംബൈ, ദില്ലി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വിമാനങ്ങളുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!