മാനന്തവാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ മുദ്രമൂലയില്‍ ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കോവിഡ് ഡ്യൂട്ടി പൂര്‍ത്തീകരിച്ച ആദ്യ ബാച്ചായ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉപഹാരം നല്‍കി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ബിജു അധ്യക്ഷത വഹിച്ചു. കൊവിഡ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ: എസ് ചന്ദ്രശേഖരന്‍ ,നഗരസഭ നോഡല്‍ ഓഫീസര്‍ അജയ്കുമാര്‍, ഡോ: അമല്‍, ഡോ: വൈഷ്ണവി, ഡോ: ടോജോ പി ജോയ് എന്നിവര്‍ സംസാരിച്ചു. ജീവനക്കാര്‍ക്ക് പ്രശംസ പത്രവും നല്‍കി.