ഗതാഗതം പുനഃസ്ഥാപിക്കാന്‍ നടപടി വേണം 

0

വെള്ളമുണ്ട താനി ചുവട് പഴയങ്ങാടി റോഡിലെ കല്‍വര്‍ട്ട് തകര്‍ന്നത് നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ദുരിതമായി. വാഹനങ്ങള്‍ ഈ പ്രദേശത്ത് എത്തണമെങ്കില്‍ ഇപ്പോള്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.വെള്ളമുണ്ടയില്‍ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് എളുപ്പം എത്താവുന്ന റോഡിലെ കല്‍വര്‍ട്ടാണ് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നത്. ഈ പ്രദേശത്തെ റോഡും വിണ്ടുകീറിയിട്ടുണ്ട്.

വര്‍ഷങ്ങളായുള്ള മുറവിളിക്ക് ശേഷം മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെയുള്ള റോഡ് ടാര്‍ ചെയ്തത്. എത്രയും പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.

error: Content is protected !!